ചെറായി കോച്ചമ്പാടി ശ്രീ സുബ്രഹ്‌മണ്യ-ഭഗവതി ക്ഷേത്രത്തില്‍ 61 മത് അയ്യപ്പന്‍ വിളക്കും അന്നദാനവും നടത്തി. മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ചു. തുടര്‍ന്ന് വട്ടം പറമ്പില്‍ രാജു പൊന്നാനിയുടെ നേതൃത്വത്തില്‍ ഭജനയും ഉണ്ടായി. വിളക്കിന് മുന്നോടിയായി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സഹസ്രദീപവും, ഭജനയും ഭിക്ഷയും ഉണ്ടായിരുന്നു. ചെറായി ക്രിയേറ്റീവ് വായനശാലയുടെ നേതൃത്വത്തില്‍ ആയിരുന്നു രാത്രിയിലെ അന്നദാനം നടത്തിയത്. വിളക്ക് ദിവസം ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായി. ഇയാല്‍ രാമചന്ദ്രന്‍ ഗുരുസ്വാമിയും സംഘവുമായിരുന്നു വിളക്ക് പാര്‍ട്ടി. ക്ഷേത്രം പ്രസിഡണ്ട് വേണു പയപ്പാട്ട്, സെക്രട്ടറി എ ഡി ബീന, ട്രഷറര്‍ വി കെ ഗണേശന്‍ തുടങ്ങി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും നേതൃത്വം നല്‍കി.
Home Bureaus Punnayurkulam ചെറായി കോച്ചമ്പാടി ശ്രീ സുബ്രഹ്‌മണ്യ-ഭഗവതി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കും അന്നദാനവും നടത്തി