ദേശീയ ജന്‍ഡര്‍ ക്യാമ്പയിനിന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. നയിചേതനയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ണിവെലില്‍ സ്ത്രീധനവും, സ്ത്രീകളുടെ സ്വത്തവകാശവും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടന്നു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ് അധ്യക്ഷയായി. ടോക്ക് ഷോയ്ക്ക് അഡ്വ.ടി.കെ.അര്‍ച്ചന മോഡറേറ്ററായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ.ജോസ്, സുധീഷ് പറമ്പില്‍, ഇ.എസ്.സുരേഷ്, എന്‍.പി.അജയന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി.എം. ഹുസൈന്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ഷിമി ഇ.ചന്ദ്രന്‍, ഓക്‌സലറി അംഗം അങ്കിത സുഗിത, കുടുംബശ്രീ വൈസ് ചെയര്‍ പേഴ്‌സണ്‍ ലത ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജന്‍ഡര്‍ കാര്‍ണിവല്‍ നടത്തി