വീട് കുത്തിതുറന്ന് 30 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി

കുന്നംകുളത്ത് വീട് കുത്തിതുറന്ന് 30 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.
കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ താമസിക്കുന്ന റിട്ട.സര്‍വ്വേ സൂപ്രണ്ട് പരേതനായ ചന്ദ്രന്റെ വീട്ടിലാണ് ബുധനാഴ്ച്ച രാത്രി മോഷണം നടന്നത്. വീട്ടിലെ താഴത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

ADVERTISEMENT