29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Velur വേലൂര്‍ വോളി വാരിയേഴ്‌സ് ഒന്നാമത് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

വേലൂര്‍ വോളി വാരിയേഴ്‌സ് ഒന്നാമത് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

69

വേലൂര്‍ വോളി വാരിയേഴ്‌സ് ഒന്നാമത് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. വടക്കുമുറി കുതിരപറമ്പ് മൈതാനിയില്‍ 8 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഒന്നാം സമ്മാനം 10001 രൂപ ക്യാഷ് പ്രൈസ്, മെട്രോ ഡിസൈന്‍ സ്‌പോണ്‍സേഡ് വിന്നേഴ്‌സ് ട്രോഫിക്കും. രണ്ടാം സമ്മാനം 6001 രൂപ
ക്യാഷ് പ്രൈസ് സുരേന്ദ്രന്‍ കൊട്ടിലിങ്ങലിന്റെ ഓര്‍മക്കായ് സച്ചിദാനന്ദന്‍ കോരിശ്ശേരി നല്‍കുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയാണ് മത്സരങ്ങള്‍ നടത്തിയത്. ഫൈനല്‍ മത്സരത്തില്‍ വിസ്മയ കുമ്പളങ്ങാട് -വേലൂര്‍ വോളി വാരിയേഴ്‌സ് തമ്മിലുള്ള മത്സരത്തില്‍ വിസ്മയ കുമ്പളങ്ങാട് വിജയികളായി. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ . ഷോബി സമാപന യോഗം ഉദ്ഘാടനം നിര്‍വഹിച്ചു . വാര്‍ഡ് മെമ്പര്മാരായ സി.ഡി.സൈമണ്‍സ്വപ്ന രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു ഭാരവാഹികളായ നന്ദനന്‍, വിനോദ്, വിപിന്‍, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!