20-ാം വയസ്സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ വേലൂര്‍ തയ്യൂര്‍ സ്വദേശിനി നിതിഷയെ യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. ശ്യാം കുമാര്‍ ഉപഹാരം കൈമാറി.മണ്ഡലം പ്രസിഡന്റ് വിവേക് എം. ജി. നേതൃത്വം നല്‍കി. മണ്ഡലം വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍, ജിന്‍സണ്‍ അറക്കല്‍, അനന്ദു അന്റു എന്നിവര്‍ പങ്കെടുത്തു.



