അക്കിക്കാവില്‍ കാറുകള്‍ കൂട്ടി ഇടിച്ച് അപകടം, നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്കിക്കാവ് തറയില്‍ വീട്ടില്‍ ഷരീഫ് , കരിക്കാട് നെന്നംപുള്ളി വീട്ടില്‍ മുസ്തഫ , അക്കിക്കാവ് നെന്നംപുള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി , മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അക്കിക്കാവ് തിപ്പിലശേരി റോഡില്‍ ഉച്ചതിരിഞ്ഞ് 3.30 തോടെയാണ് അപകടം പെരുമ്പിലാവ് ഭാഗത്തേക്ക് വന്നിരുന്ന കാറും തിപ്പിലശേരി ഭാഗത്തേക്ക് പോയിരുന്ന കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടേയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. ഏറേ നേരം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ക്രൈയിന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയത്. സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.