നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്ക് വന്‍ ഭക്ത ജന തിരക്ക്

പ്രസിദ്ധമായ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്ക് വന്‍ ഭക്ത ജന തിരക്ക്. ആയൂര്‍വ്വേദ സ്വരൂപനായ ധന്വന്തരി ഭഗവാനെ തൊഴുത് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുന്നത്. പുലര്‍ച്ചെ നാലിന് ആരംഭിച്ച നിര്‍മ്മാല്യ ദര്‍ശനത്തോടെയാണ് സ്വര്‍ഗ്ഗവാതില്‍ ഏകദശി ചടങ്ങുകള്‍ക്ക് തുടക്കമായത്. 10 ന് പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുത്ത പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ നാല് ദിവസങ്ങളിലായി നടന്ന വന്നിരുന്ന ധന്വന്തരി സംഗീതോത്സവത്തിന് സമാപനമായി. വൈകീട്ട് 6 ന് ദീപാരാധന, സ്‌പെഷ്യല്‍ നാദസ്വരം, ഭക്തി ഗാനമേള, രാത്രി 10 ന് വിളക്കെഴുന്നെള്ളിപ്പ്, തായമ്പക, ഡബിള്‍ തായമ്പക, കേളി,  കൊമ്പ്പറ്റ്,  കുഴല്‍പറ്റ്,  പഞ്ചവാദ്യം മേളം, നാദസ്വരം എന്നിവ നടക്കും.

ADVERTISEMENT