24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ട്രാഫിക്ക് നിയമ നടപടികള്‍ പിന്‍വലിക്കുക. വാഹനങ്ങളുടെ പെര്‍മിറ്റ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.എസ്. ജനാര്‍ദനന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.സുരേഷ്,സി.എച്ച്.ലാഷ്, എം.എം.അഷറഫ് എന്നിവര്‍ സംസാരിച്ചു. കെ.എന്‍. രാധാകൃഷ്ണന്‍,കെ.കെ.മണി,ടി.കെ.വേണു, സി.എല്‍.ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!