33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് കടന്നല്‍ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

ആര്‍ത്താറ്റ് കടന്നല്‍ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

133

കുന്നംകുളം ആര്‍ത്താറ്റ് കടന്നല്‍ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്‍ത്താറ്റ് സ്വദേശി മണി, കാണിപ്പയ്യൂര്‍ സ്വദേശി ഷിബു എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പക്ഷികള്‍ വന്നിരുന്നതിനെത്തുടര്‍ന്ന് സമീപത്തെ മരത്തിലെ കടന്നല്‍ക്കൂട് ഇളകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ഈ സമയം പറമ്പിലുണ്ടായിരുന്ന ഇരുവരെയും കടന്നലുകള്‍ ആക്രമിച്ചു. സമീപത്തെ തോട്ടിലേക്ക് എടുത്തുചാടിയാണ് ഷിബു രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!