പുന്നയൂര്‍ ഗ്രാമ പഞ്ചായത്തിലെ 5-ാം വാര്‍ഡ് മദീന റോഡ് നാടിന് സമര്‍പ്പിച്ചു

പുന്നയൂര്‍ ഗ്രാമ പഞ്ചായത്തിലെ 5-ാം വാര്‍ഡ് മദീന റോഡ് നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. എന്‍ ആര്‍ ഇ ജി പദ്ധതി പ്രകാരം 6,53000 രൂപ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത് റോഡ് പ്രാവര്‍ത്തികമാക്കിയത് . 6-ാം വാര്‍ഡ് മെമ്പര്‍ ഷൈബ ദിനേശന്‍, തൊഴിലുറപ്പ് മേറ്റ് ഷീബ രാജന്‍, ഓമന തോമസ്, വിജയന്‍ അജ്ഫല്‍ പറപ്പൂരയില്‍, രഘു നന്ദന്‍, അബ്ദുല്‍ ജബ്ബാര്‍, കമറു ഊക്കയില്‍, തുടങ്ഹിയവര്‍ പങ്കെടുത്തു.

ADVERTISEMENT