മന്ദലാംകുന്ന് എടയൂര്‍ സമീക്ഷ കലാ സാംസ്‌കാരിക സമിതിയുടെ ജേഴ്സി പ്രകാശനം നടത്തി. സമീക്ഷ രക്ഷധികാരി ടി കെ ഉസ്മാന്റെ അധ്യക്ഷതയില്‍ ഡ്രാഗണ്‍ കരാട്ടെ ക്ലബ് ചീഫ് ഇന്‍സ്ട്രക്ടറും ജെ എസ് കെ എ മലപ്പുറം ജില്ല ചീഫ് കൂടിയായ സെന്‍സെയ് മുഹമ്മദ് സാലിഹ് ജേഴ്സി പ്രകാശനം നിര്‍വ്വഹിച്ചു. സമീക്ഷ ജി സി സി മെമ്പര്‍മാരായ സുബൈര്‍, റിയാസ്, മുഹമ്മദ് റാസിന്‍ സമിതി പ്രസിഡന്റ് ഹുസൈന്‍ എടയൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹാഷിം, റിനു, റിസ്വാന്‍, അബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെല്‍മാര്‍ക്ക് ഇന്റീരിയര്‍ ഡിസൈന്‍ യു എ ഇയാണ് സമീക്ഷ ക്ലബിന് പുതിയ ജേഴ്സി സ്‌പോണ്‍സര്‍ ചെയ്തത്.