കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പഴഞ്ഞി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രിയദര്‍ശനി റോഡ് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. കെ എസ് കെ ടി യു വില്ലേജ് സെക്രട്ടറി കെ.കെ സുനില്‍കുമാര്‍ ,സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ഗോപി പട്ടയത്ത്, സാബു അയിനൂര്‍, മോഹനന്‍ കണ്ടിരുത്തി, എം.കെ. സുന്ദരന്‍, ചന്ദ്രന്‍ മനയോടത്ത് എന്നിവര്‍ പങ്കെടുത്തു.പഞ്ചായത്തിലെ പട്ടികജാതി നഗറുകള്‍ സന്ദര്‍ശിച്ച് പൊതുവായ ആവശ്യങ്ങള്‍ മെമോറാണ്ടം തയ്യാറാക്കി ജനുവരി 20 ന് പ്രകടനമായി കാട്ടകാമ്പാല്‍ പഞ്ചായത്ത് ഓഫീസ്സില്‍ സമര്‍പ്പിക്കുമെന്നും വില്ലേജ് സെക്രട്ടറി കെ.കെ. സുനില്‍കുമാര്‍ അറിയിച്ചു.