കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എം.ടി അനുസ്മരണം സംഘടിപ്പിച്ചു

കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. സി വി ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ. ശ്രീരാമന്‍ അധ്യക്ഷനായി. പ്രമുഖ നോവലിസ്റ്റ് സാറാ ജോസഫ്, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.വി. നാരായണന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.സി. ഗീവര്‍ഗീസ് മാസ്റ്റര്‍ സ്വാഗതവും പി.എസ് ഷാനു നന്ദിയും പറഞ്ഞു.

ADVERTISEMENT