24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ ബയോമൈനിങ് പദ്ധതിക്ക് തുടക്കമായി

കുന്നംകുളം നഗരസഭയില്‍ ബയോമൈനിങ് പദ്ധതിക്ക് തുടക്കമായി

കുറുക്കന്‍പാറയില്‍ വര്‍ഷങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരമൊരുക്കുന്ന ബയോമൈനിങ് പദ്ധതിക്ക് കുന്നംകുളം നഗരസഭയില്‍ ഔദ്യോഗിക തുടക്കം. ഗ്രീന്‍പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം എം.എല്‍.എ. എ.സി. മൊയ്തീന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുറുക്കന്‍പാറയില്‍ സ്ഥിതി ചെയ്യുന്ന 1.80 ഏക്കര്‍ വിസ്തീര്‍ണമുള്ള ഡംപ് സൈറ്റില്‍ 1946 മുതല്‍ 2016 വരെ നിക്ഷേപിക്കപ്പെട്ട ഏകദേശം 26,065 ടണ്‍ ലെഗസി മാലിന്യങ്ങള്‍ ശാസ്ത്രീയമായ ബയോ മൈനിങ് രീതിയിലൂടെ പൂര്‍ണമായും നീക്കം ചെയ്യുകയാണ്.

ADVERTISEMENT
error: Content is protected !!