നാല് ദിവസങ്ങളിലായി വടുതല വട്ടംപാടം ഫരീദ് ഔലിയ നഗറില്‍ നടത്തിവന്നിരുന്ന കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ ഉറൂസ് മുബാറക്ക് സമാപിച്ചു. ചൊവ്വാഴ്ച കാലത്ത് മൗലിദ് മജ്ലിസിന് ശേഷം നടത്തിയ ഭക്ഷണ വിതരണത്തോടെയാണ് ഉറൂസ് മുബാറക്കിന് സമാപനമായത്. സ്‌നേഹ സംഗമം, മദ്രസ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവിരുന്ന്, മത-പ്രഭാഷണം, ദുആ സമ്മേളനം എന്നിവ ഉറൂസിന്‍രെ ഭാഗമായി നടന്നിരുന്നു.