എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണം കടങ്ങോട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ 2025 മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ കടങ്ങോട് പഞ്ചായത്ത് തല ഉദ്ഘാടനം പാറപ്പുറം വായനശാല പരിസരത്ത് നടന്നു. യൂണിയന്‍ ഏരിയ കമ്മിറ്റി അംഗവും യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറിയുമായ കെ.കെ മണി ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്ത് യൂണിയന്‍ പ്രസിഡന്റ് രമണി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ബീന രമേഷ്, വായനശാല പ്രസിഡന്റ് യു.വി ഗിരീഷ്, ജാനകി പത്മജന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ദിവ്യ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT