ആറ്റുപുറം റെസിഡന്‍സ് അസോസിയേഷന്‍ അണ്ടത്തോട് കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ അനിത ധര്‍മ്മന്‍ ഉദ്ഘടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള ഹാജി കാഞ്ഞിരപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ചോ മുഹമ്മദുണ്ണി, സി.എം.സലിം, ബുഷ്റ കുഞ്ഞിമോന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ മുഴുവന്‍ കുടുംബങ്ങളിലേക്കും ഓണത്തിന് ഒരു കുല എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേന്ത്രവാഴക്കന്നുകള്‍ വിതരണം ചെയ്തു. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനയും, മരുന്ന് വിതരണവും നടന്നു. ഷെരീഫ് പാണ്ടോത്തയില്‍ സ്വാഗതവും,ഇമ്രാന്‍ ഹൈദര്‍ നന്ദിയും പറഞ്ഞു.