പാലിയേറ്റീവ് ദിനാചരണം നടത്തി

അഭയം പാലിയേറ്റീവ് വടക്കേക്കാട് സാന്ത്വനത്തില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി. അഭയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷനുയുമായ റഹീം വീട്ടിപറമ്പില്‍, അഭയം രക്ഷാധികാരി ആമിന അബ്ദുല്‍ ഹമീദ്, അഭയം പ്രസിഡന്റ് സിറാജുദ്ധീന്‍, അഡ്വാക്കറ്റ് പി എന്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പാലിയേറ്റിവ് സന്ദേശ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളായ ബിജു പള്ളിക്കര, ശ്രീധരന്‍ മാക്കാലിക്കല്‍, കെ വി റഷീദ് ,എസ് കെ ഖാലിദ് , ബീന സുരേന്ദ്രന്‍, രുഗ്മസുധീര്‍, ഗിരീഷ് അഞൂര്‍, എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സുരേഷ് ആറ്റുപുറം, അഷ്‌റഫ് പരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനാലാപനവും, വിവിധ കലാപരിപാടികളും ഉണ്ടായി. ഭുവനേശ്, സിടി വേലായുധന്‍,കമറുദ്ധീന്‍ഷ, ഹനീഫ കോട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ADVERTISEMENT