തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുംസ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായ ബിജു പള്ളിക്കര ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഡി പി ബാബു മുഖ്യ പ്രഭാഷണം നടത്തി. 68 ഓളം ആളുകളാണ് രക്തം നല്‍കാനായി എത്തിയത്. എട്ട് എന്‍എസ്എസ് വോളിന്റിയര്‍മാരും ആദ്യമായി രക്തം ദാനം നല്‍കി. അധ്യാപകരായ കെ ജെ മെജോ, ജിനി സി ഗീവര്‍, എ വി ദീപ, എം എ സോണി എന്‍ എസ് എസ് ലീഡേര്‍മാരായ ഫാത്തിമ റൈഹാന്‍, യു എ ഋഷികേശ്, എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രേണുക ജ്യോതി സ്വാഗതവും അധ്യാപിക എസ് ശാലിനി നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു