ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളിന്റെ ഭാഗമായുള്ള കൂടുതുറക്കല്‍ ഭക്തി സാന്ദ്രം

 

ദേവാലയത്തിലെ വിശുദ്ധരായ സെബസ്ത്യാനോസിനെയും ,റപ്പായേല്‍ മാലാഖയുടെയും സംയുക്ത തിരുനാള്‍ ജനുവരി 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ 6 30ന് വിശുദ്ധ കുര്‍ബാനയു, തുടര്‍ന്നു കൂടു തുറക്കല്‍, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 6 30ന് വിശുദ്ധ കുര്‍ബാനയും ,10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനക്കും ഫാ.ആന്റണി ആലുക്ക മുഖ്യകാര്‍മികത്വം വഹിക്കും .ഫാ. ലിയോ പുത്തൂര്‍ സന്ദേശം നല്‍കും .വൈകിട്ട് 4ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രദിക്ഷണം ഉണ്ടാകും. രാത്രി 7 മണിക്ക് കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും അരങ്ങേറും. തിരുന്നാള്‍ ക്രമീകരങ്ങള്‍ക്ക് വികാരി ഫാ. തോമസ് ചൂണ്ടല്‍, കൈക്കാരന്മമാരായ ചെറുവത്തൂര്‍ ടാബു, മുരിങ്ങത്തേരി ഡില്ലന്‍, താണിക്കല്‍ റപ്പായി, ജനറല്‍ കണ്‍വീനര്‍ മണ്ടുംപാല്‍ ഷാജി, ജോയിന്റ് കണ്‍വീനര്‍ പാറയ്ക്കല്‍ ഷിജു എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT