പുന്നയൂര്‍ മന്നലാംകുന്ന് വെട്ടിപ്പുഴ പള്ളിക്ക് മുന്നില്‍ കാറും, സൈക്കിളും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. സൈക്കിള്‍ യാത്രികനായ കുഴിങ്ങര സ്വദേശി കുന്നത്ത് വീട്ടില്‍ കോത, കാര്‍ യാത്രകിരായ കോട്ടയം സ്വദേശികളായ മുളമുട്ടില്‍ ആഷിക് , കാക്കാട്ട് വീട്ടില്‍ അജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച കാലത്ത് 11 മണിയോടുകൂടിയാണ് അപകടം. ഗുരുവായൂരില്‍ പോയി തിരിച്ചു വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കുപറ്റിയ സൈക്കിള്‍ യാത്രികനെ അകലാട് നബവി ആബുലന്‍സ് പ്രവര്‍ത്തകരും , കാര്‍ യാത്രികരെ
മൂന്നെയ്‌നി വി-കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.