ആല്‍ത്തറ കുണ്ടനി ശ്രീദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടന്നു

പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്നു.
ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശിധരന്‍ ഭട്ടതിരിപ്പാടിന്റെ തന്ത്രി പൂജയയോടെ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ മറ്റം ജയകൃഷ്ണ പണിക്കരുടെ നേതൃത്വത്തില്‍ മറ്റു ജ്യോതിഷന്മാരായ വിഷ്ണദാസ് പാലൂര്‍ കളരി പെരിന്തല്‍മണ്ണ, ഹരിദാസ് പണിക്കര്‍ ആറ്റുപുറം കളരി എന്നിവരാണ് ദേവപ്രശ്‌നം നടത്തിയത്. ക്ഷേത്ര ഭരണ സമിതി ചെയര്‍മാന്‍ സി.കെ.ഷണ്‍മുഖന്‍, പ്രസിഡണ്ട് കെ.എം.പ്രകാശന്‍, സെക്രട്ടറി എം.ജി. സന്തോഷ്, ട്രഷറര്‍ വി.പ്രസാദ്, ഹരി എഴുത്തുപുരയ്ക്കല്‍, പി.കെ.അറമുഖന്‍, രമേശ്, ഹരിഹരന്‍, ക്ഷേത്രം ശാന്തി ബാലന്‍ തണ്ടേങ്ങാട്ടയില്‍, പി.കെ. രാജേഷ്, സുഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT