30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam അന്ധവിദ്യാലയത്തിന് റേഡിയോകള്‍ വിതരണം ചെയ്ത് കുട്ടികളുടെ മാതൃക

അന്ധവിദ്യാലയത്തിന് റേഡിയോകള്‍ വിതരണം ചെയ്ത് കുട്ടികളുടെ മാതൃക

47

എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌ക്കൂളിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമില്ല. കുന്നംകുളം ഗവ. അന്ധവിദ്യാലയത്തില്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഫൗസിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സാന്റി ഡേവീഡ്, പി.കെ.സി. റാജുദ്ധീന്‍ , ഷാജിന, ഷീജ തുടങ്ങി അദ്ധ്യാപകര്‍ക്കൊപ്പം അമ്പതോളം വിദ്യാര്‍ത്ഥികളും പങ്കെടുത്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ജോഷി ജോര്‍ജ് സന്ദേശം നല്‍കി. കലാപരിപാടികളും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ഫൗസീന ടീച്ചര്‍ , റിട്ടയേര്‍ഡ് അധ്യാപകന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!