എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ വിശുദ്ധരുടെ സംയുക്ത തിരുന്നാളിന് കൊടിയേറി

ERUMAPETTY SACRED HEART CHRUCH

ഫെബ്രുവരി 1,2 തിയതികളിലായി ആഘോഷിക്കുന്ന പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ അന്തോനീസിന്റെയും സംയുക്ത തിരുന്നാളിന്റെ കൊടിയേറ്റ കര്‍മ്മം വികാരി ഫാ. ജോഷി ആളൂര്‍ നിര്‍വഹിച്ചു. രാവിലെ നടന്ന പ്രത്യേക തിരുകര്‍മങ്ങള്‍ക്ക് സഹ വികാരി ഫാ.പ്രകാശ് പുത്തൂര്‍ കാര്‍മ്മികത്വം വഹിച്ചു. നടത്തിപ്പ് കൈക്കാരന്‍ ജോണ്‍സണ്‍ എം.കെ. കൈക്കാരന്മാരായ ടി.എസ് ജെയ്‌സണ്‍, എം.വി ഷാന്റോ, ടി.ഒ ഷൈജു, എം.ഡി ജോജി, പി.ജോര്‍ജ് . എന്നിവര്‍ പരിപാടികള്‍ക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 6 ന് ആഘോഷമായ കുര്‍ബാന, തുടര്‍ന്ന് വിശുദ്ധരുടെ രൂപം എഴുനെള്ളിക്കല്‍, യൂണിറ്റുകളിലേക്കുള്ള അമ്പ് വള ആശീര്‍വദിച്ചു നല്‍കല്‍, രാത്രി 11 മണിക്ക് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് വള സമാപനവും നടക്കും. ഫെബ്രുവരി 2 – ഞായര്‍ തിരുനാള്‍ ദിനം രാവിലെ 6ന് വിശുദ്ധ കുര്‍ബാന, രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഉച്ചതിരിഞ്ഞ് 4 ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം എന്നിവയും നടക്കും. തുടര്‍ന്ന് രാത്രി 10 മണി വരെ ബാന്റ് മേളം ഉണ്ടായിരിക്കും.

 

ADVERTISEMENT