31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ചൊവ്വന്നൂര്‍ ബിആര്‍സിയുടെ റിപ്പബ്ലിക് ദിന ക്യാമ്പയിന് തുടക്കമായി

ചൊവ്വന്നൂര്‍ ബിആര്‍സിയുടെ റിപ്പബ്ലിക് ദിന ക്യാമ്പയിന് തുടക്കമായി

55

ചൊവ്വന്നൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനിന്റെ ഉദ്ഘാടനം പഴഞ്ഞി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പി.ടി.എ. പ്രസിഡന്റ്‌സാബു ഐനൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാട്ടകമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജന്‍ മാസ്റ്റര്‍ ഭരണഘടന പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ വെങ്കിട്ടമൂര്‍ത്തി, ജി. സോണി , എസ്. മിനി്, കെ.കെ. മിനി , കീര്‍ത്തന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണം, ഉപന്യാസം, പ്രസംഗം, ചിത്രം വര, ക്വിസ് എന്നീ മത്സരങ്ങള്‍ നടന്നു.

ADVERTISEMENT
error: Content is protected !!