കടവല്ലൂര്‍ അന്യോന്യത്തിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അന്യോന്യ പരിഷത്തും നെല്ലുവായ് ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്ററും ചേര്‍ന്ന് ക്ഷേത്രം പത്തായപുരയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് പരിഷത്ത് പ്രസിഡന്റ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍, ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍മാരായ അരുണ്‍ കൈമള്‍, വൃന്ദ പി വിനോദ്, എന്‍ സ്‌കന്ദേഷ് എന്നിവര്‍ പരിശോധന നടത്തി. സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു.



