27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റു

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റു

147

കടവല്ലൂര്‍ കൊരട്ടിക്കരയില്‍ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റു. കടവല്ലൂര്‍ വടക്കുമുറി സ്വദേശികളായ നെയ്യന്‍ വീട്ടില്‍ (16) വയസ്സുള്ള ലിയോണ്‍, മങ്ങാട്ടുപറമ്പില്‍ (13) വയസ്സുള്ള അന്‍സില്‍ ,
ഐക്യപാടത്ത് (14) വയസ്സുള്ള മുഹമ്മദ് റാഫിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 12.30 ന് കൊരട്ടിക്കര കിംഗ്‌സ് പാര്‍ക്ക് ഓഡിറ്റോറിയത്തിന് മുന്‍പിലായിരുന്നു അപകടം. പൊന്നാനിയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന പൊന്നാനി സ്വദേശി സഞ്ചരിച്ച കാറില്‍  കടവല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു കാറിനും കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT
error: Content is protected !!