27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ മാര്‍ ബഹനാം ചാപ്പലിന്റ പെരുന്നാളിന് കൊടിയേറി

അഞ്ഞൂര്‍ മാര്‍ ബഹനാം ചാപ്പലിന്റ പെരുന്നാളിന് കൊടിയേറി

85
anjoor mar bhanam chappel fest

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പ്രഥമ ദൈവാലയമായ ഭദ്രാസാന ഇടവകയുടെ കീഴിലുള്ള അഞ്ഞൂര്‍ മാര്‍ ബഹനാം ചാപ്പലിന്റ പെരുന്നാളിന് കൊടിയേറി. ഫെബ്രുവരി 1,2 തിയ്യതികളിലായി ആഘോഷിക്കുന്ന പെരുന്നാളിനു തുടക്കം കുറിച്ച് നടന്ന കൊടിയേറ്റം വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാ.അപ്രേം അന്തിക്കാട് നിര്‍വഹിച്ചു. ഇടവക സെക്രട്ടറി ബാബു ചെമ്മണ്ണൂര്‍, ട്രഷറര്‍ റെജി കുണ്ടുകുളങ്ങര ഇടവക കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 1 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്‌കാരവും
ആശിര്‍വാദവും കൈമുത്തും നേര്‍ച്ചയും ഉണ്ടാകും. ഫെബ്രുവരി 2ന് കാലത്ത് 8 മണിക്ക് പ്രഭാത നമസ്‌കാരവും 8.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അങ്ങാടി ചുറ്റിയുള്ള റാസയും ആശിര്‍വാദവും കൈമുത്തും നേര്‍ച്ചസദ്യയും ഉണ്ടാകും. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സെലിയോസ് മെത്രാപോലീത്താ മുഖ്യകര്‍മികത്വം വഹിക്കും.

 

content summary ; anjoor mar bhanam chappel fest

ADVERTISEMENT
error: Content is protected !!