24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 46-ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു

കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 46-ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു

66
 46th anniversary of Kecheri Al-Amin Higher Secondary School

കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 46-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും, പുതിയ സ്റ്റേജിന്റെ ഉദ്ഘടനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭന്‍, വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് പി.എ. സാദിഖ് അധ്യക്ഷനായി. ചൂണ്ടല്‍ പഞ്ചായത്തംഗം വി.പി. ലീല, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലുധീഷ്, സ്‌ക്കൂള്‍ മാനേജര്‍ ബഷീര്‍ ഹാജി, മാനേജ്‌മെന്റ് പ്രതിനിധികളായ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, കമറുദ്ധീന്‍, ഷറഫുദ്ധീന്‍, പിന്‍സിപ്പാള്‍ സുജ ഫ്രാന്‍സിസ്, പ്രധാന അധ്യാപിക സുമി റോസ്, ഡോ. ബിജു സി.എം, രാഹുല്‍ ബാബു എന്നിവര്‍ സംസാരിച്ചു. 17 വര്‍ഷത്തെ സേവനത്തിനു ശേഷം മാതൃ വിദ്യാലയത്തിലേക്കു മടങ്ങുന്ന വിജി ടീച്ചര്‍ക്ക് ഉപഹാരം നല്‍കി. കലാ കായിക മേഖലകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെയും, പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയും ആദരിച്ചു. എ.എ.സിറാജുദീന്‍, ജീസണ്‍ കാക്കശേരി എന്നിവര്‍ നേത്യത്വം നല്‍കി.

content summary ;  46th anniversary of Kecheri Al-Amin Higher Secondary School was inaugurated.

ADVERTISEMENT
error: Content is protected !!