കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും ആക്രമിച്ചതായി പരാതി

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും ആക്രമിച്ചതായി പരാതി. മന്ദലാംകുന്ന് സ്വദേശികളായ, മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.ടി.യു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ല ജനറല്‍ സെക്രട്ടറിയുമായ പടിഞ്ഞാറയില്‍ നസീര്‍ (49), സഹോദരന്‍ ഷാഹുല്‍ ഹമീദ്(41), ബന്ധുക്കളായ പടിഞ്ഞാറയില്‍ ഷഹീര്‍(39), കോട്ടപ്പുറത്ത് ബാദുഷ (46) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ മുതുവട്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിച്ചു.

മന്ദലാംകുന്ന് സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതിനെ ചൊല്ലി പ്രതികളുമായി വ്യാഴാഴ്ച രാത്രിയില്‍ നസീര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് വെള്ളിയാഴ്ചത്തെ ആക്രമണമെന്ന് പറയുന്നു.

ADVERTISEMENT