24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Punnayurkulam പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി

പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി

113

സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ തീരുമാനങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി അണ്ടത്തോട് സെന്ററില്‍ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. താങ്ങു വിലക്കായി നിയമം നടപ്പിലാക്കുക, കര്‍ഷക വിരുദ്ധ-ഫെഡറല്‍ വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി പി.ടി പ്രവീണ്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള കര്‍ഷകസംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്, കര്‍ഷകസംഘം ഏരിയ ജോയിന്‍ സെക്രട്ടറി എ ഡി ധനീപ്, ജനതാദള്‍ നേതാവ് എംപി ഇഖ്ബാല്‍ മാസ്റ്റര്‍, കര്‍ഷകസംഘം ഏരിയ ജോയിന്‍ സെക്രട്ടറി കെ വി അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!