25.3 C
Kunnamkulam
Friday, October 9, 2026
Home Bureaus Guruvayur ബസ്സിനടിയില്‍ കുടുങ്ങിയ സൈക്കിള്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബസ്സിനടിയില്‍ കുടുങ്ങിയ സൈക്കിള്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

176

ഗുരുവായൂരില്‍ സ്വകാര്യ ബസ്സിനടിയില്‍ കുടുങ്ങിയ സൈക്കിള്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലയൂര്‍ സ്വദേശി 71 വയസ്സുള്ള വടക്കുഞ്ചേരി വീട്ടില്‍ രവികുമാറാണ് അപകടത്തില്‍ പെട്ടത്. പടിഞ്ഞാറെ നടയില്‍ രാവിലെ ഒമ്പതരയോടെയാണ് അപകടം. ഗുരുവായൂരിലെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രവികുമാര്‍ സൈക്കിളില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഈ സമയം ഗുരുവായൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന കളത്തിപ്പറമ്പില്‍ ബസ്സാണ് ഇടിച്ചത്.

ADVERTISEMENT
error: Content is protected !!