24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam കുന്നംകുളം ടൗണ്‍ ജുമാ മസ്ജിദ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്നംകുളം ടൗണ്‍ ജുമാ മസ്ജിദ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്നംകുളം ടൗണ്‍ ജുമാ മസ്ജിദ് കുടുംബ സംഗമം സംഘടിപ്പിച്ചു. മസ്ജിദ് പരിസരത്ത് ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കെ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി റുക്‌സാന , പെരുമ്പിലാവ് മസ്ജിദ് റഹ്‌മ മഹല്ല് ഖത്തീബ് സലീം മമ്പാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് പ്രസിഡന്റ് കെ ടി അബ്ദു അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മറ്റിയംഗം പി.എ. ബദറുദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ മമ്മുണ്ണി മൗലവി , വി മൂസ മൗലവി , ബഷീര്‍ അഹമ്മദ് മൗലവി, എം അബൂബക്കര്‍, മസ്ജിദ് മുഅദ്ദീന്‍ കാസിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുന്നംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലബീബ്ഹസന്‍ , ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ പ്രസിഡന്റ് ഷാജു മുഹമ്മദ് ഉണ്ണി, വി മൂസ മൗലവി , ബഷീര്‍ അഹമ്മദ് മൗലവി , എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!