24.4 C
Kunnamkulam
Monday, August 10, 2026
Home CCTV Desk ചാലിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവ്

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവ്

164
Chaliserry panchayath

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി. അടിസ്ഥാനയോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അവധിയില്‍ പ്രവേശിച്ചിട്ടുള്ള ജീവനക്കാരി തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് വരെ മാത്രമായിരിക്കും നിയമനം. 18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. നിയമാനുസൃതമായ ഇളവുകള്‍ ബാധകമായ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പ്രവര്‍ത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 31 വെള്ളിയാഴ്ച 11 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT
error: Content is protected !!