24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Punnayurkulam പരൂര്‍ ശിവ ക്ഷേത്രത്തിലെ താഴേ കാവില്‍ ഭാഗവതിയുടെ താല മഹോത്സവം ഫെബ്രുവരി ഒന്നിന് ആഘോഷിക്കും

പരൂര്‍ ശിവ ക്ഷേത്രത്തിലെ താഴേ കാവില്‍ ഭാഗവതിയുടെ താല മഹോത്സവം ഫെബ്രുവരി ഒന്നിന് ആഘോഷിക്കും

98

പരൂര്‍ ശിവ ക്ഷേത്രത്തിലെ താഴേ കാവില്‍ ഭാഗവതിയുടെ താല മഹോത്സവം ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ച നാലുമണിക്ക് താലപ്പൊലിയും തുടര്‍ന്ന് രാവിലെ പൂജകളും, അര്‍ച്ചനയും, ദേവിക്ക് പട്ടും താലിയും ചാര്‍ത്തല്‍, നടക്കല്‍ പറവെപ്പ്, മേളവും ഉണ്ടാകും. പൂജകള്‍ക്ക് ക്ഷേത്രം ശാന്തി റെനീഷ് മാഞ്ചിറക്കല്‍ നേതൃത്വം നല്‍കും. വൈകിട്ട് വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, കരിങ്കാളി, തിറ, പ്രാചീന കല നാടന്‍ രൂപങ്ങള്‍, കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി പൂരാഘോഷ വരവും ഉണ്ടായിരിക്കും. തുടര്‍ന്ന് പയ്യപ്പന്തലില്‍ കാളിദാരിക സംവാദത്തിന് ശേഷം മഹാ ഗുരുതി തര്‍പ്പണത്തോടുകൂടി താലമഹോത്സവം സമാപിക്കും.

ADVERTISEMENT
error: Content is protected !!