25.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് സ്‌പോര്‍ട്‌സ് സാമഗ്രികളുടെ വിതരണം നിര്‍വ്വഹിച്ചു

കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് സ്‌പോര്‍ട്‌സ് സാമഗ്രികളുടെ വിതരണം നിര്‍വ്വഹിച്ചു

54
Arjun Pandian IAS distributed sports equipments

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ലഭിച്ച സ്‌പോര്‍ട്‌സ് സാമഗ്രികളുടെ വിതരണം തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിര്‍വ്വഹിച്ചു. കായിക ഉപകരണങ്ങളും സാമഗ്രകളും കുറവ് കായിക പരിശീലനത്തിന് തടസമാകുന്നതായി ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ കളക്റ്ററെ ചേമ്പറില്‍ ചെന്ന് കണ്ട് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ നിറ്റാ ജലാറ്റിന്‍ കമ്പനി അധികൃതരെ ബന്ധപ്പെട്ട് അവരുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുമാണ് കായിക സാമഗികള്‍ വാങ്ങുന്നതിനായി 2,20000 രൂപ അനുവദിച്ചത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചെക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് ചടങ്ങിന് അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എം.കെ.ജോസ്, എസ്.എം.സി ചെയര്‍മാന്‍ വി.എസ്. ശ്രീജന്‍, പ്രിന്‍സിപ്പാള്‍ ഷീബ ജോസ്, പ്രധാന അധ്യാപകി ബിന സി ജേയ്ക്കബ് നിറ്റാ ജലാറ്റിന്‍ കമ്പറി ജനറല്‍ മാനേജര്‍ പോളി സെബാസ്റ്റ്യന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സി.ആര്‍. വര്‍ഗീസ്, പി.ടി.എ അംഗം റോബര്‍ട്ട് ആന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

 

content summary ; Arjun Pandian IAS distributed sports equipments

 

ADVERTISEMENT
error: Content is protected !!