24.3 C
Kunnamkulam
Sunday, August 9, 2026
Home Bureaus Chavakkad ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്ര പ്രദര്‍ശനം നടത്തി

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്ര പ്രദര്‍ശനം നടത്തി

43
Anti-drug awareness film exhibition

ഒല്ലൂര്‍ വൈദ്യരത്‌നം ആയ്യുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗത്തിനെതിരെ ചിത്രരചന തീര്‍ത്ത് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ചാവക്കാട് ബീച്ച് ലവേഴ്‌സ് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ചാവക്കാട് ബീച്ചില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്ര പ്രദര്‍ശനം നടത്തിയത്. ‘കുടുങ്ങിയാല്‍ ജീവനെടുക്കും ,കുരുക്കാണ് ഈ കയര്‍’ എന്ന ശീര്‍ഷകത്തിലായിരുന്നു ചിത്ര രചന. ഗൗരിനന്ദന , ലക്ഷ്മി ദയാല്‍ , റിയ ഫാത്തിമ , സോമനാഥന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ചിത്രരചനക്ക് നേത്രത്വം നല്‍കിയത്. ബീച്ച് ലവേഴ്‌സ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

 

Content summary ; Anti-drug awareness film exhibition held at Chavakkad beach

ADVERTISEMENT
error: Content is protected !!