24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ തദ്ദേശ ദിനാഘോഷം 2025 ; സംഘാടകസമിതി- ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു

ഗുരുവായൂര്‍ തദ്ദേശ ദിനാഘോഷം 2025 ; സംഘാടകസമിതി- ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു

ഫെബ്രുവരി 18,19 തീയതികളില്‍ ഗുരുവായൂരില്‍ നടത്തുന്ന തദ്ദേശ ദിനാഘോഷം 2025 നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി- ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എസ് ബസന്തലാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബാലഗോപാല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഉപസമിതികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു. ഫെബ്രുവരി 17, 18, 19 തീയതികളായി നടക്കുന്ന ചടങ്ങുകളില്‍ കേരളത്തിലെ വിവിധ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം പേര്‍ പങ്കെടുക്കും. കലാസാംസ്‌കാരിക പരിപാടികള്‍ കായികമേളകള്‍ ഓപ്പണ്‍ ക്വിസ് ഫ്‌ലാഷ് മോബ് തുടങ്ങി വ്യാപകമായ പ്രചാരണ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടത്തുന്നത്.

ADVERTISEMENT
error: Content is protected !!