24.6 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu വി.ആര്‍. റോഷനെ ആദരിച്ചു

വി.ആര്‍. റോഷനെ ആദരിച്ചു

56

തൃശ്ശൂര്‍ ജില്ല ആര്‍ച്ചറി അസോസിയേഷന്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി വി.ആര്‍.റോഷനെ പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേത്വത്തില്‍ ആദരിച്ചു. കുന്നംകുളം എക്‌സൈസ് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.മണികണ്ഠന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ ആളൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി തോമസ്.-റേഷിന്‍ വി.ആറിന് വൃക്ഷത്തൈ കൈമാറി. കുന്നംകുളം എക്‌സൈസ് റേഞ്ച് ഓഫീസര്‍മാരായ സുനില്‍കുമാര്‍ കെ, റാഫി കെ.സി, ആനന്ദ് സി.കെ, ഗോപകുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോക്കൂര്‍ ഗവ.ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റോഷന്‍. പ്രകൃതി സംരക്ഷണം ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് കടവല്ലൂര്‍ സ്വാഗതവും, കമ്മിറ്റി അംഗം റോയ് മോന്‍ വി.വി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!