24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലപ്പൂര മഹോത്സവം ആരംഭിച്ചു

പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലപ്പൂര മഹോത്സവം ആരംഭിച്ചു

പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലപ്പൂര മഹോത്സവം ആരംഭിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് നടക്കല്‍ പറവെപ്പ് നടന്നു.  പറവെപ്പില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വെളിച്ചപ്പാട് രതീഷ് ഭക്തര്‍ക്ക് കല്‍പ്പന നല്‍കി. ഉച്ചയ്ക്ക് വിവിധ ദേശ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആന പൂരം പഞ്ചവാദ്യം എന്നിവയോടൊപ്പം നാദസ്വരം, കാവടി, തെയ്യം, ശിങ്കാരിമേളം, കാളവേല, കരിങ്കാളിപ്പട തുടങ്ങിയ കലാരൂപങ്ങളുടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. രാത്രിയില്‍ കരിയന്നൂര്‍ താര കമ്മറ്റിയുടെയും ശ്രീദുര്‍ഗ്ഗ കുടുംബശ്രീ താല കമ്മിറ്റിയുടെയും ചുള്ളിവളപ്പില്‍ താല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ താലം ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!