24.1 C
Kunnamkulam
Friday, August 7, 2026
Home CCTV Desk ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

100

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും. 6 മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗത കരാറുകാരുടെ പണിമുടക്കു കാരണം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റേഷന്‍ കടകളിലേക്കുള്ള വാതില്‍പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ കടകളിലും സ്റ്റോക്ക് ലഭ്യമാണെന്ന് മന്ത്രി അവകാശപ്പെട്ടെങ്കിലും കാലിയായതും ഒന്നോ രണ്ടോ ചാക്ക് അരി ശേഷിക്കുന്നതുമായ ഒട്ടേറെ കടകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. റേഷന്‍കടകളിലെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോംബിനേഷന്‍ ബില്ലിങ് ഫെബ്രുവരി മാസവും അനുവദിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!