24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam ഫലവൃക്ഷതൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം നടത്തി

ഫലവൃക്ഷതൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം നടത്തി

49

വടക്കേക്കാട് കൃഷി ഭവന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ശ്രീധരന്‍ മക്കാലിക്കല്‍, റഷീദ്, രുഗ്മ്യ സുധീര്‍, മെമ്പര്‍മാരായ ബീന, സരസ്വതി, ഷനില്‍, ഷിജില സതീഷ്, സരിത, ഖാലിദ്, എന്നിവരും പങ്കെടുത്തു. കൃഷി ഓഫീസര്‍ ശ്രീരാഗ് പദ്ധതി വിശദീകരണം നടത്തി. അഭിയു, അവക്കാഡോ, മല്ലിക മാവ്, റംബൂട്ടാന്‍, വിയറ്റ്‌നാം ഏര്‍ലി പ്ലാവ്,
എന്നീ ഫലവൃക്ഷങ്ങളും വെണ്ട, മുളക്, വഴുതന, തക്കാളി, തുടങ്ങിയവയുടെ ഹൈബ്രിഡ് വിത്തുകളുടെ കിറ്റുമാണ് 550 കുടുംബങ്ങള്‍ക്ക് വിതരണം നടത്തിയത്.

ADVERTISEMENT
error: Content is protected !!