കേച്ചേരി എരനെല്ലൂര്‍ കൊന്ത മാതാവിന് പള്ളിയില്‍ ഇടവക മധ്യസ്ഥയായ കൊന്ത മാതാവിന്റെയും, സെബസ്ത്യാനോസിന്റെയും 165 -മത് സംയുക്ത തിരുന്നാളിന് കൊടിയേറി. ഫാ: ലൂവീസ് രാജ് സിഎംഐ കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ:ഡോ.ആന്റോ കാഞ്ഞിരത്തിങ്കല്‍, ട്രസ്റ്റിമാരായ ആന്ററണി ചെറുവത്തൂര്‍, തരകന് ജോസഫ്, സണ്ണി മേക്കാട്ടുകുളം, ജനറല്‍ കണ്‍വീനര്‍ മാര്ട്ടിന് പനയ്ക്കല്‍ തിരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. ഫെബ്രുവരി 8, 9, 10 തീയതികളിലാണ് തിരുനാള്‍.