മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേലയോടനുബന്ധിച്ചു വടക്കുംമുറി വിഭാഗത്തിന്റെ വേല കൊടിയേറ്റം നടന്നു. മേല്‍ശാന്തി അനീഷ് കൈലാസം ഭദ്രദീപം കൊളുത്തി. പൂരം സപ്ലിമെന്റ് പ്രകാശനവും നടന്നു. കൊടിയേറ്റതിനു പ്രസിഡന്റ് എം എന്‍ ലതീന്ദ്രന്‍ സെക്രട്ടറി എം സി മണി ട്രഷറര്‍ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഗാനമേളയും അരങ്ങേറി.