പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന തായ്കൊണ്ടോ ജില്ല ചാമ്പ്യന്‍ ഷിപ്പില്‍ കിഡ്ഡീസ് വിഭാഗത്തില്‍ ചമ്മന്നൂര്‍ ജി.എം.എല്‍.പി .സ്‌കൂളിന് വെള്ളി. വടക്കേക്കാട് ചൂതംകുളം നരിയ്യമ്പുള്ളി വീട്ടില്‍ നൗഷാദ് – റൂബിയ ദമ്പതികളുടെ മകന്‍ സിയാദ് അഹമ്മദാണ് മെഡല്‍ നേടിയത്. ചമ്മന്നൂര്‍ സ്‌കൂളിലെ തായ്കൊണ്ടോ മാസ്റ്റര്‍ ബഷീര്‍ താമരത്തിന്റെ കീഴില്‍ 30ഓളം കുട്ടികള്‍ കരാട്ടെ അഭ്യസിക്കുന്നുണ്ട്. സ്‌കൂളിലെ ടാലെന്റ് ലാബിന്റെ ഭാഗമായാണ് തായ്കൊണ്ടോ പരിശീലനം നല്‍കുന്നത്.
Content summary ; chammannur gmlp school won silver medal