പുന്നയൂര്‍ പഞ്ചായത്ത് എഡ്യൂക്കേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി ഏകദിനശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ഇംഗ്ലീഷ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. വിജയന്‍, സ്‌കൂള്‍ പ്രധാനധ്യാപികയും, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥയുമായ സുനിത മേപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ഓക്‌സ്‌ഫോര്‍ഡ് ട്രെയിനറായ സെയ്ത് ഹാരിസ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. നാല്‍പതോളം അധ്യാപകര്‍ പങ്കെടുത്തു. അധ്യാപകരുടെ ഇംഗ്ലീഷ് ആശയവിനിമയും, പഠനരീതി സങ്കേതങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം ഒരുക്കിയത്.
content summary ; One-day workshop organized for teachers