ശ്രീ ചിങ്ങ്യംകാവ് ഭഗവതി ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു

വെള്ളറക്കാട് ശ്രീചിങ്ങ്യംകാവ് ഭഗവതി ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു.  പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, നടക്കല്‍ പറയെടുപ്പ് എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് 3.30 ന് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഗജവീരന്റെ അകമ്പടിയോടെ പൂരം എഴുന്നള്ളിപ്പ് നടന്നു. വൈകിട്ട് 5 മണി മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള പ്രാദേശിക പൂരങ്ങള്‍ ക്ഷേത്ര മൈതാനിയില്‍ എത്തിച്ചേര്‍ന്നു. ആറുമണിക്ക് മേളത്തിന്റെ അകമ്പടിയോടെ അഞ്ച് ഗജവീരന്മാരെ അണിനിരത്തിക്കൊണ്ട് കൂട്ടി എഴുന്നള്ളിപ്പ് നടന്നു. 6.30ന് പരമ്പരാഗത വേല വരവ്, ദീപാരാധന, നടക്കല്‍ പറ എന്നിവയും നടന്നു. 7.30 ന് ശിങ്കാരിമേളം, പൂതനും തിറയും, കലാരൂപങ്ങള്‍, ബാന്‍ഡ് സെറ്റ്, നാസിക് ഡോള്‍, കാവടിയാട്ടം, തെയ്യം തിറ എന്നിവ എത്തിച്ചേര്‍ന്നു. രാത്രി പൂരത്തിന് ശേഷം രാവിലെ കൂറ വലിച്ച് പൂരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.

ADVERTISEMENT