എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളി ഇടവകയില്‍ കഴിഞ്ഞ ഒരു വര്‍ഷം സ്തുസ്ത്യര്‍ഹമായ സേവനം ചെയ്തതിനു ശേഷം വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫൊറോനാ ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന സഹ വികാരി ഫാ. പ്രകാശ് പുത്തൂരിന് ഇടവക യാത്രയയപ്പ് നല്‍കി. ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷത വഹിച്ചു. എസ്.എച്ച് കോണ്‍വെന്റ് മദര്‍ സിസ്റ്റര്‍ ആനി ജോണ്‍, പ്രതിനിധി യോഗം സെക്രട്ടറി എം.ഡി ജോജി, മതബോധന പ്രിന്‍സിപ്പാള്‍ എ.എ. സെബാസ്റ്റ്യന്‍, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ കെ.ടി സിന്റോ, സംഘടന ഏകോപന സമിതി കണ്‍വീനര്‍ കെ.ഒ ജോണി, പള്ളി നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.സി ഡേവിസ്, പി.ആര്‍.ഒ ബിജു ജോര്‍ജ്, നടത്തു കൈക്കാരന്‍ എം.കെ ജോണ്‍സണ്‍, കൈക്കാരന്‍ ടി.ഒ ഷൈജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിവിധ സംഘടനകളും, കൈകാരന്മാര്‍ ചേര്‍ന്ന് ഇടവകയുടെ സ്‌നേഹോപഹാരവും ഫാ. പ്രകാശ് പുത്തൂരിന് കൈമാറി.