കേന്ദ്ര ഗവ. പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ (സിജിപിഎ) കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം ലിവ ടവറില്‍ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം എ.സി.പി.-സി.ആര്‍. സന്തോഷ് മുഖ്യാതിഥിയായി. കവിയും എഴുത്തുകാരനുമായ ഡോ.രാവുണ്ണി, പള്‍മനോളജിസ്റ്റ് ഡോ. ഇജാസ് ഇബ്രാഹിം തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. വയോജനങ്ങളും പൊതുസമൂഹവും എന്ന വിഷയത്തില്‍ കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംസ്‌കൃത അക്കാഡമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.റ്റി ഫ്രാന്‍സിസ് പ്രഭാഷണം നടത്തി. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും, പ്രതിഭാ പുരസ്‌കാര വിതരണവും നടന്നു. പി.കെ.സുബ്രഹ്‌മണ്യന്‍, കെ രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പെന്‍ഷന്‍ അംഗങ്ങളുടെയും കൊച്ചുമക്കളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ബ്രാഞ്ച് സെക്രട്ടറി പി.എ.ഭാസ്‌കരന്‍ സ്വാഗതവും, ട്രഷറര്‍ ഒ.ഐ. വിന്‍സെന്റ് നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam കേന്ദ്ര ഗവ. പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം നടന്നു