എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടന്നു

എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടന്നു. കുന്നംകുളം ഭദ്രാസനത്തിലെ ഏറ്റവും ചെറിയ ദേവാലയമായ എരുമപ്പെടി സെന്റ് ജോര്‍ജ് ഇടവകയുടെ ചിരകാല അഭിലാഷമായ ഓഡിറ്റോറിയത്തിന് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാദര്‍ ജോസഫ് ചെറുവത്തൂര്‍, മുന്‍ വികാരിമാരായ ഫാദര്‍ ജോസഫ് തോലത്തു ഫാദര്‍ ടി. പി ഗീവര്‍ഗീസ്, ഫാദര്‍ ലൂക്ക് ബാബു, ഫാദര്‍ മത്തായി ഒ.ഐ.സി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മറ്റി അംഗം പി.കെ പ്രചോദ്, വാര്‍ഡ് മെമ്പര്‍ എം.സി ഐജു,ഇടവക സെക്രട്ടറി എം എം ഗിരീഷ്,ട്രസ്റ്റി ബിജു,രാജു പെരിങ്ങോട് എന്നിവര്‍ സംസാരിച്ചു. പുതിയ ഓഡിറ്റോറിയത്തിന്റെ നിര്‍മാണ ചുമതല തമ്പി പുലിക്കോട്ടിലിനെ ഏല്പിച്ചു.

ADVERTISEMENT